ചെങ്ങന്നൂര്‍: സംസ്ഥാനത്ത് പോലിസ് അതിക്രമങ്ങള്‍ക്ക് നേരെ ആഞ്ഞടിച്ച് മര്‍ത്തോമ സഭ പരാമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രപോലീത്ത. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും പിന്നോക്കക്കാര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളുടേയും പോലീസ് അതിക്രമങ്ങളുടേയും പ്രതികരണം ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് ഡോ ജോസഫ് മാര്‍ത്തോമ മെത്രപോലീത്ത ജനം ടീവിയോട് പറഞ്ഞു.
ചെങ്ങന്നൂരില്‍ വികസനം ചര്‍ച്ചയാക്കാതെ വര്‍ഗീയ ധ്രുവീകരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് ചെങ്ങന്നൂരിന് ഫലിക്കില്ല. അവസരത്തിനൊത്ത് നിലപാട് മാറ്റുന്നവരെ അംഗികരിക്കാനാവില്ല. ചെറു പാര്‍ട്ടികള്‍ക്ക് അമിത പ്രാധാന്യം നല്കി വളര്‍ത്തുന്നത് ജനാധിപത്യ രീതിയില്‍ ശരിയല്ല. രാഷ്ട്രീയത്തിനല്ല രാജ്യത്തിന്റെ പുരോഗതിക്ക് നല്ല വ്യക്തിയെ നോക്കി ചെങ്ങന്നൂരില്‍ വോട്ട് ചെയ്യണം എന്നും മെത്രപോലീത്ത പറഞ്ഞു.