ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി എസ് ശ്രീധരന് പിള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒ എംവി സുരേഷ് കുമാര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്ന് ദേശീയ സംസ്ഥാന നേതാക്കളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പിഎസ് ശ്രീധരന്‍പിള്ള പത്രിക സമര്‍പ്പിക്കാനെത്തിയത്. ചെങ്ങന്നൂര്‍ ആര്‍ഡിഒയ്ക്ക് മുന്‍പാകെ രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കുമെന്ന കാര്യം സുനിശ്ചിതമാണെന്ന് ശ്രീധരന് പിള്ള പറഞ്ഞു. വരും ദിവസങ്ങളില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ എന്‍ഡിഎയ്ക്കൊപ്പം ചേരും. എന്‍ഡിഎ ഒറ്റക്കെട്ടാണ്. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമാണ്. ആ കട്ടില് കണ്ട് ആരും പനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ വിവിധ മതമേലദ്ധ്യക്ഷന്മാരെയും സാംസ്കാരിക നായകന്മാരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം പത്രികാ സമര്‍പ്പണത്തിനെത്തിയത്.