ബംഗളൂരു : കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ പിന്‍വാതില്‍ ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന ബി.എസ്. യെദ്യൂരപ്പ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളി ബി.ജെ.പിയെ അംഗീകരിച്ചിരിക്കുകയാണ്. സർക്കാർ രൂപീകരിക്കാൻ ഗവര്‍ണര്‍ ക്ഷണിക്കേണ്ടത് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണെന്നും യെദ്യുരപ്പ പറഞ്ഞു.
ജനങ്ങള്‍ കോണ്‍ഗ്രസ് മുക്ത കര്‍ണാടകം എന്ന സ്വപ്നത്തിലേക്ക് നീങ്ങുകയാണ്. പുറം വാതിലിലൂടെ ഭരണത്തിൽ കയറാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്നും യെദ്യൂരപ്പ പറഞ്ഞു.