വാരാണാസി : വാരാണാസിയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 18 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
വാരണാസി റയിൽവേ സ്റ്റേഷനു സമീപം നിർമ്മിച്ചുകൊണ്ടിരുന്ന പാലമാണ് തകർന്നു വീണത്. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
രക്ഷാപ്രവർത്തനങ്ങളുടെ നേതൃത്വത്തിന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയേയും മന്ത്രി നീല്‍കാന്ത് തിവാരിയേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടസ്ഥലത്തേക്ക് അയച്ചു.