കൊല്‍ക്കത്ത: ബംഗാളില്‍ ഇന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ തോക്കു ധരിച്ചെത്തിയ ഒരു കൂട്ടം ആളുകള്‍ ബാലറ്റ് പെട്ടി തട്ടിയെടുത്തു. മാല്‍ഡയിലെ രത്വയില്‍ 76ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ നിന്നാണ് അക്രമികള്‍ ബാലറ്റ് പെട്ടി തട്ടിയെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ചില ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടത്തിയത്. 19 ജില്ലകളിലായി 568 ബൂത്തുകളില്‍ റീപോളിംഗ് നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് രത്വയില്‍ നിന്ന് പെട്ടി തട്ടിയെടുത്തത്. തോക്കുകളുള്‍പ്പെടെ നിരവധി ആയുധങ്ങളുമായാണ് അക്രമികള്‍ ഇവിടെ എത്തിയത്.
#WATCH: Unidentified miscreants escape with a ballot box from polling booth no. 76 in Malda's Ratua also brandish a gun. The person who shot the video claimed that he was later threatened by the miscreants #PanchayatElections #WestBengal pic.twitter.com/9t2wdUuGI9
— ANI (@ANI) May 16, 2018