കോട്ടയം: കെവിന് കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഭവത്തില്‍ നടപടി നേരിട്ട എഎസ്ഐക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കോടിയേരി ആരോപിച്ചത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ എഎസ്ഐ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ഒത്തു കളിക്കുകയാണ് ചെയ്തത്. ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി സര്‍ക്കാര്‍ മാതൃക കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
യുഡിഎഫ് കാലത്ത് പൊലീസ് അസോസിയേഷന് നേതാവായിരുന്നു ഈ എഎസ്ഐ. ഇയാളിലൂടെ ചെങ്ങന്നൂരില്‍ രാഷ്ട്രീയ മുതലെടുപ്പാണ് യുഡിഎഫ് നടത്തിയതെന്നും കോടിയേരി പറഞ്ഞു.