കണ്ണൂർ: മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. സിപിഎം കൂത്തുപറമ്പ് ലോക്കൽ കമ്മറ്റി അംഗം വലിയ വെളിച്ചത്തെ കെ.ദാമു എന്ന കിൽട്ടൺ ദാമോദരനെതിരെയാണ് കണ്ണവം പോലീസ് കേസേടുത്തത്.
കുട്ടി താമസിക്കുന്ന പ്രദേശത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയ സമയത്താണ് പീഡനം നടന്നത്. കുട്ടിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനം നടന്നതായി തെളിഞ്ഞത്.
സിപിഎമ്മുകാർ ഇടപെട്ട് കേസൊതുക്കാൻ ശ്രമം നടന്നെങ്കിലും വീട്ടുകാർ വഴങ്ങിയില്ല. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.