ന്യൂഡൽഹി: പാരമ്പര്യേതര ഊർജ ഉൽപാദന രംഗത്ത് ഒട്ടേറെ പുതിയ ചുവടുവയ്പിന് കഴിഞ്ഞ നാലുവർഷം കൊണ്ട് ഇന്ത്യക്കായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ആഗോള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോക പരിസ്ഥിതിദിനാചരണത്തിന് ആതിഥ്യമരുളാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാരമ്പര്യേതര ഊർജ ഉൽപാദനത്തിൽ ഒട്ടേറെ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനായി. പുനരുപയോഗ ഊർജ ഉൽപാദന രംഗത്ത് 2022ഓടെ വൻ കുതിച്ചുചാട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.