കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കേരളാ കോൺഗ്രസ് യുഡിഎഫിന്റെ ഭാഗമായതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സിപിഎം പിന്തുണയോടെ കേരളാ കോൺഗ്രസിന് ലഭിച്ച പദവികൾ തിരികെ നൽകുന്നതിന്റെ ഭാഗമായാണ് രാജി.
കേരളാ കോൺഗ്രസ് യുഡിഎഫിൽ നിന്ന് വിട്ടതിന് ശേഷമാണ് കോട്ടയം ജില്ലാ പഞ്ചായതത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വന്നത് കോൺഗ്രസിനെ അട്ടിമറിച്ച് കേരളാ കോൺഗ്രസ് സിപിഎം കൂട്ടുകെട്ടോടെയാണ് സഖറിയാസ് കുതിരവേലി പ്രസിഡന്റായത്.
ഈ വിഷയത്തിൽ കേരളാ കോൺഗ്രസിന് എതിരെ കോട്ടയം ഡിഡിസി പ്രമേയം പാസാക്കിയരുന്നു