പാലാ: ജോസ് കെ മാണി കേരളാ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥിയായി മത്സരിക്കും. പാലായിലെ കെഎം മാണിയുടെ വസതിയിൽ ചേർന്ന കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമുണ്ടായത്.
പിജെ ജോസഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഒറ്റക്കെട്ടായാണ് തീരുമാനം കൈക്കൊണ്ടതെന്നും ജോസ് കെ മാണിയാണ് യോഗ്യനായ സ്ഥാനാർത്ഥിയെന്നും പിജെ ജോസഫ് പറഞ്ഞു.
രാജ്യസഭയിലേക്ക് മല്‍സരിക്കാനില്ലെന്നും ആര് മല്‍സരിക്കണമെന്ന് രാത്രി പാലായില്‍ ചേരുന്ന നേതൃയോഗം തീരുമാനിക്കുമെന്ന് കെഎം മാണി നേരത്തെ അറിയിച്ചിരുന്നു. പാർലമെന്ററി പാർട്ടി യോഗത്തിന് മുന്നോടിയായി മാണിയും ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു.
നിലവിൽ കോട്ടയത്തു നിന്നുള്ള ലോക്സഭാംഗമാണ് ജോസ് കെ മാണി.