NewsDefence

ശത്രുവിനെയും,മിത്രത്തെയും തിരിച്ചറിയും , ലോകശക്തികളുടെ ഡ്രോണുകളോട് കിടപിടിക്കും ഇന്ത്യയുടെ ‘ഓറ‘

പ്രതിരോധ രംഗത്ത് ഇന്ത്യ കൂടുതൽ കരുത്താർജ്ജിക്കുകയാണ്.ഏറ്റവും മികച്ച ആയുധങ്ങളും,അത്യാധുനിക ഡ്രോണുകളും ഇന്ന് ഇന്ത്യയ്ക്കുണ്ട്.
അടുത്തിടെ നടന്ന പല ഓപ്പറേഷനുകളിലും ഇന്ത്യ ഈ ഡ്രോണുകളുടെ സഹായം തേടിയിരുന്നു. കാർഗിൽ യുദ്ധത്തിനു ശേഷം ഇന്ത്യ ഇസ്രായേലിൽ നിന്നുള്ള ഡ്രോണുകളാണ് ഉപയോഗിക്കുന്നത്.അതീവ ശ്രദ്ധ വേണ്ട പാക്,ചൈന അതിർത്തികളുടെ നിരീക്ഷണത്തിനും,അത്യാവശ്യ സാഹചര്യങ്ങളിൽ തിരിച്ചടികൾ നടത്താനും കൂടുതൽ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകൾ അത്യാവശ്യമാണ്.
മറ്റ് രാജ്യങ്ങളിൽ നിന്ന് ഡ്രോണുകൾ വാങ്ങുന്നതിനൊപ്പം സ്വന്തം നിലയിൽ ആളില്ലാ യുദ്ധ വിമാനങ്ങൾ വികസിപ്പിക്കാനും ഇന്ത്യ ശ്രമം ആരംഭിച്ചു കഴിഞ്ഞു.ശത്രുക്കളുടെ മിസൈലുകളെ വെടിവച്ചു തകര്‍ക്കാന്‍ ശേഷിയുള്ള 2650 കോടി രൂപയുടെ ‘ഘാതക് ‘ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു.
അമേരിക്ക,റഷ്യ,ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഡ്രോണുകളോട് കിടപിടികുന്ന ഡ്രോണുകൾ നിർമ്മിക്കാനും,അതിനെ കുറിച്ചുള്ള പഠനങ്ങൾക്കുമായി 2009 ൽ ഓട്ടോണമസ് അണ്മാൻഡ് റിസർച്ച് എയർക്രാഫ്റ്റ് അഥവാ ഓറ ആരംഭിച്ചു.
ഡാറുകളുടെ കണ്ണില്‍പെടാതെ പറന്ന് ആക്രമണം നടത്താനും ശത്രുക്കളുടെ മിസൈലുകളെ നേരിടാനും ശേഷിയുള്ള ഡ്രോണുകളാണ് ഔറയ്ക്ക് കീഴിൽ വികസിപ്പിച്ചെടുക്കുന്നത്. ഓറ പദ്ധതി വിജയിക്കുന്നതോടെ ശത്രുക്കൾക്കു നേരെ ബോബിംഗ് നടത്തുന്നതും,തിരിച്ചടിയും നിമിഷങ്ങൾക്കുള്ളിൽ നടക്കും.
രാജ്യന്തര ഡ്രോണുകളുടെ ഡിസൈനും ടെക്നോളജികളും വിലയിരുത്തിയ ശേഷമാണ് ഓറ ഡ്രോണുകളുടെ രൂപരേഖ തയാറാക്കിയത്.അണ്‍മാന്‍ഡ് കോംപാക്ട് ഏരിയല്‍ വെഹിക്കിള്‍സിന്റെ ടെക്നോളജിയും ഡിസൈനും ഏകദേശം പൂർത്തിയായിട്ടുണ്ട്. ചിറക്, സ്റ്റെല്‍ത്ത് ടെക്നോളജി എല്ലാം ധാരണയായിട്ടുണ്ട്.
തേജസ് പോർവിമാനത്തിൽ ഉപയോഗിക്കാനായി ഇന്ത്യ വികസിപ്പിച്ചെടുത്ത കാവേരി എഞ്ചിന്റെ പരിഷ്ക്കരിച്ച പതിപ്പായ ടർബോഫാൻ എഞ്ചിനാണ് ഓറയിൽ ഉപയോഗിക്കുക.കോടികൾ ചിലവഴിച്ച് യുദ്ധവിമാനങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ് കാവേരി എഞ്ചിൻ.
ശത്രുവിനെയും,മിത്രത്തെയും തിരിച്ചറിയാനുള്ള ശേഷിയാണ് ഓറയുടെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന്.ഒപ്പം വായുചലന ശാസ്ത്രത്തിനു അനുസരിച്ചു ശത്രുക്കളുടെ കണ്ണുവെട്ടിച്ചു പറക്കാൻ കഴിയുന്ന പ്രത്യേകം ചിറകുകൾ,മിസൈലുകൾ തൊടുക്കാനും തകർക്കാനുമുള്ള ശേഷി,റഡാറുകളെ കബളിപ്പിക്കാൻ കഴിയുന്ന പെയിന്റ്,വ്യോമപാതകൾ മനസ്സിലാക്കി പറക്കാനുള്ള ശേഷി,ശത്രുവിന്റെ താവളത്തിൽ ഇറങ്ങിചെന്ന് ആക്രമിക്കാനും,നിരീക്ഷിക്കാനുമുള്ള ശേഷി എന്നിവയും ഓറയുടെ പ്രത്യേകതകളാണ്. 30000 അടി ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഓറയുടെ ഭാരം 10 ടൺ വരെയാണ്. ഡിആർഡിഒ ഗവേഷകർ തന്നെയാണ് ഓറയുടെ പിന്നിലുള്ളത്.ഇതിന്റെ ഡിസൈൻ ആൻഡ് കോർഡിനേഷൻ ചെയുന്നതും ഇവർ തന്നെ. ഡ്രോൺ പദ്ധതിക്ക് വേണ്ടി ഡിആർഡിഒ അനുവദിച്ചിരിക്കുന്നത് 11 ദശലക്ഷം ഡോളറാണ്.
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് അധോലോക ഭീകരർ

 

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close