പ്രതിരോധ നിരയിലെ പ്രധാനികൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രതിരോധ നിരയിലെ പ്രധാനികൾ

ലിയോ രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2018, 07:12 pm IST
Facebook
Twitter
WhatsAppTelegram

ഉജ്ജ്വലരായ ഫോർവേഡുകൾക്ക് ഗോളടിക്കാം. ശരിയാണ്. എന്നാൽ മത്സരം തോൽക്കാതിരിക്കണമെങ്കിൽ കരുത്തരായ പ്രതിരോധനിരക്കാർ അനിവാര്യമാണ്. പ്രതിരോധനിരയിലെ തകർപ്പൻ പ്രകടനത്തിലൂടെ ടീമിനാകെ ഊർജ്ജമാകാൻ കെൽപ്പുള്ള ഒരു പിടി ‍ഡിഫൻ‍ഡർമാരെ പരിശോധിക്കാം.

ജോഷ്വ കിമ്മിച്ച്, ജർമ്മനി
ഫിലിപ്പ് ലാമിനെ പോലൊരു ലോകോത്തര താരത്തിന്‍റെ അഭാവം പരിഹരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ജർമ്മനിക്കും ബയേൺ മ്യൂണിക്കിനും ഫിലിപ്പ് ലാമിന്‍റെ അഭാവം ജോഷ്വ കിമ്മിച്ചിലൂടെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. പ്രതിരോധത്തിലെ കരിങ്കല്ല് തന്നെയാണ് താനെന്ന് ജർമ്മനിയുടെ റൈറ്റ് വിംഗ് ബാക്കായ ജോഷ്വ കിമ്മിച്ച് എന്ന 23 കാരൻ ഇതിനകം തെളിയിച്ച് കഴിഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്ത ജോഷ്വ കിമ്മിച്ച് ഒൻപത് ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തു. കിരീടം നിലനിർത്താൻ എത്തുന്ന ജർമ്മനിയുടെ പ്രധാനതാരങ്ങളിൽ ഒരാളാണ് കിമ്മിച്ച്.

മാഴ്സലൊ, ബ്രസീൽ
ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിംഗ് ലെഫ്‍റ്റ് ബാക്കാണ് റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ താരം മാഴ്സലൊ. ഇടത് പാർശ്വത്ത് കൂടി ആക്രമിക്കുന്ന നെയ്മർക്ക് ഏറ്റവും വലിയ പിന്തുണ ലഭിക്കുക മാഴ്സെലോയിൽ നിന്നാണ്. മാഴ്സെലോയുടെ സന്നാധ്യമുള്ളതിനാൽ നെയ്മർക്ക് മൈതാനത്തിന്‍റെ മധ്യഭാഗത്തേക്ക് കയറി ആക്രമിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു എന്നത് ബ്രസീലിന് നൽകുന്ന കരുത്ത് ചെറുതല്ല. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇത് കണ്ടതാണ്.

സെർജിയോ റാമോസ്, സ്പെയിൻ
റയൽ മാഡ്രിഡിന്‍റെ സ്പാനിഷ് താരം സെർജിയോ റാമോസ് ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളാണ്. സ്പെയിനിന് രണ്ടാം ലോകകപ്പ് സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാമോസ് എത്തുന്നത്. റാമോസിന്‍റെ ഉയരവും കരുത്തും അദ്ദേഹത്തെ കൂടുതൽ അപകടകാരിയാക്കുന്നു. എന്നാൽ എതിരാളികളെ ഫൗൾ ചെയ്യുന്നതിൽ അമാന്തം കാണിക്കാത്ത റാമോസിന്‍റെ സ്വഭാവം പ്രശ്നം സൃഷ്ടിക്കില്ലെന്ന് പ്രതീക്ഷിക്കാം. നിരവധി ചുവപ്പ് കാർഡുകൾ റാമോസിന് ലഭിച്ചിട്ടുള്ളത് മറക്കാൻ പാടില്ല.

ഡീഗോ ഗോഡിൻ, ഉഗുഗ്വെ
ഉറുഗ്വെയുടെ ഡീഗോ ഗോഡിൻ ഉന്നത നിലവാരമുള്ള സെന്‍റർ ബാക്കാണ്. അത്‍ലറ്റിക്കോ മാ‍ഡ്രിഡിന്‍റെ ഡിഫൻസീവ് റെക്കോ‍ഡ് അതിനുള്ള തെളിവാണ്. പ്രതിരോധ മതിൽ തീർക്കുന്നതിനൊപ്പം എതിർ ഗോൾമുഖത്ത് ഭീതി പരത്താനും ഗോ‍ഡിന് സാധിക്കുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നേടിയ മൂന്ന് ഗോളുകൾ ഇതിന് ഉത്തമ ദൃഷ്ടാന്തമാണ്. പ്രതിരോധനിരയെ ഏകോപിപ്പിക്കാനും ഗോഡിന് സാധിക്കുന്നതിനാൽ ഉറുഗ്വേയുടെ ലോകകപ്പ് മുന്നേറ്റത്തിന് ഊർജ്ജമാകാൻ കഴിവുള്ള താരമാണ്.

നിക്കോളസ് ഒട്ടമെണ്ടി, അർജന്‍റീന
അർജന്‍റീനയ്‌ക്ക് ലോകപ്പ് നേടാൻ കരുത്തുറ്റ ആക്രമണ നിര മാത്രം പോരാ, ശക്തമായ പ്രതിരോധവും വേണം. നിക്കോളസ് ഒട്ടമെണ്ടി അതിൽ പ്രധാന പങ്ക് നിർവ്വഹിക്കാൻ കെൽപ്പുള്ള താരമാണ്. പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ സ്ഥിരസാന്നിധ്യമല്ലെങ്കിലും വിശ്വസ്തനായ പ്രതിരോധ ഭടനാണ് താനെന്ന് ഈ വെറ്ററൻ തെളിയിച്ച് കഴിഞ്ഞു. മുന്നോട്ടു കയറി ഗോളവസരം ഒരുക്കാൻകഴിയുന്നുവെന്നത് ഒട്ടമെണ്ടിയെ അപകടകാരിയാക്കുന്നു. ലോകകപ്പ് നേട്ടത്തിന് ഒട്ടമെ‍ണ്ടി തിളങ്ങേണ്ടത് അനിവാര്യം.

മാർക്കസ് അലോൺസോ, സ്പെയിൻ
ചെൽസിയുടെ പ്രതിരോധനിരയ്‌ക്ക് കരുത്ത് പകരുന്ന മാർക്കസ് അലോൺസോ ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്നു എന്നത് സ്പാനിഷ് നിരയ്‌ക്ക് വലിയ കരുത്താവും. പ്രതിരോധനിരയിൽ എവിടെയും കളിക്കാൻ കെൽപ്പുള്ളതിനാൽ ലോകകപ്പിലെ ശ്രദ്ധേയ ഡിഫൽ‍ഡർമാരിൽ ഒരാൾ മാർക്കസ് അലോൺസോ ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

മാറ്റ്സ് ഹമ്മൽസ്, ജർമ്മനി
ബയേൺ മ്യൂണിക്കിന്‍റെ പ്രതിരോധനിരയിൽ നിന്നും പന്തുമായി എതിർ ഗോൾമുഖത്തേക്ക് ഇരച്ചുകയറുന്ന മാറ്റ്സ് ഹമ്മൽസ് എന്ന സെന്‍റർ ബാക്കിന്‍റെ കളി കാണേണ്ട കാഴ്ചയാണ്. എതി‍‍ർ പ്രതിരോധനിരയെ നിസ്സഹായരാക്കുന്ന ഹമ്മൽസ് ലോകകപ്പിൽ ജർമ്മൻ നിരയ്‌ക്ക് നൽകുന്ന കരുത്ത് വളരെ വലുതായിരിക്കും.

റാഫേൽ വരാൻ, ഫ്രാൻസ് 
പെനാൽറ്റി വഴങ്ങാതെ അവസാന നിമിഷം ഒരു ക്ലീൻ ടാക്കിൾ, അതാണ് റാഫേൽ വരാനെ വ്യത്യസ്തനാക്കുന്നത്. മിന്നൽ വേഗത്തിൽ, ബുദ്ധിപരമായി നീങ്ങുന്ന ഈ 25കാരൻ എതിരാളികളെ കളി അളക്കാൻ മിടുമുടക്കനാണ്. റയൽ മാഡ്രിഡിന്‍റെ പ്രതിരോധ നിരയിലെ ഈ കരുത്തൻ റഷ്യയിൽ വ്യക്തിമുദ്രപതിപ്പിക്കാൻ പോന്നവൻ തന്നെ.

റ്റോബി ആൽഡർവേഡൽറ്റ്, ബെൽജിയം 
ലോകകപ്പിൽ ബൽജിയൻ ആവനാഴിയിലെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധങ്ങളിൽ ഒന്നാണ് റ്റോബി ആൽഡർവേഡൽറ്റ് എന്ന പ്രതിരോധനിരക്കാരൻ. ടോട്ടനം ഹോട്സ്പറിന്‍റെ മികവിന് നന്ദി പറയേണ്ട താരങ്ങളിൽ ഒരാൾ പ്രതിരോധനിരയിലെ ഈ കരുത്തനാണ്.

Share109
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies