ഭോപ്പാൽ : മദ്ധ്യപ്രദേശിലെ റെയിൽവേ പാലമെന്ന പേരിൽ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ട്വീറ്റ് ചെയ്തത് പാകിസ്ഥാനിലെ പാലത്തിന്റെ ചിത്രം. സുഭാഷ് നഗർ റെയിൽവേ ഗേറ്റിനു സമീപമുള്ള പാലമാണിതെന്നും ഇത് തകരാറിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്.
यह है सुभाष नगर रेल्वे फाटक भोपाल पर बन रहे रेल्वे ओवर ब्रिज का एक पोल,जिसमें आ गई दरारे/क्रैक इसकी गुणवत्ता पर सवाल उठाती हैं,अभी तो पुल भी नही बना ।एक भाजपा नेता के मार्ग दर्शन निर्माण में हो रहा है ,फिर यह सब क्यों और कैसे ? वाराणसी की दुर्घटना यहॉं भी ना हो जाये। pic.twitter.com/oycXREebp0
— digvijaya singh (@digvijaya_28) June 10, 2018
എന്നാൽ ചിത്രം റാവൽപിണ്ടിയിലെ പാലത്തിന്റേതാണെന്ന് വ്യക്തമാക്കി ബിജെപി മദ്ധ്യപ്രദേശ് ഘടകം തെളിവുൾപ്പെടെ ട്വീറ്റ് ചെയ്തതോടെ ദിഗ്വിജയ് സിംഗും കോൺഗ്രസും പുലിവാൽ പിടിച്ചു.പാകിസ്ഥാന്റെ സഹായത്തോടെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസും ദിഗ്വിജയ് സിംഗും മാപ്പു പറയണമെന്നാണ് ആവശ്യം.
मध्य प्रदेश की जनता ने नकारा, तो दिग्गी राजा ने लिया पाकिस्तान का एक बार फिर सहारा। शिवराज के अंध-विरोध में भोपाल को रावलपिंडी बना डाला। #FakeNews pic.twitter.com/eUMJsVlS7i
— BJP MadhyaPradesh (@BJP4MP) June 10, 2018
കഴിഞ്ഞ ദിവസം ഇതുപോലെ വ്യാജ വീഡിയോ ട്വീറ്റ് ചെയ്ത് ശബാന ആസ്മി പുലിവാൽ പിടിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ അവസ്ഥയെന്ന് കാണിച്ച് തെറ്റായ വീഡിയോ ട്വീറ്റ് ചെയ്ത സംഭവത്തില്‍ ശബാനയ്ക്ക് മാപ്പു പറയേണ്ടിയും വന്നു. റെയില്‍വേയുടെ അവസ്ഥ പിയൂഷ് ഗോയല്‍ കാണു എന്ന് പറഞ്ഞ് കൊണ്ടാണ് ശബാന വീഡിയോ പോസ്റ്റ് ചെയ്തത്.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ചീത്ത വെള്ളം ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ജോലിക്കാര്‍ ഓടയില്‍ നിന്നാണ് പാത്രം കഴുകാനുള്ള വെള്ളം എടുക്കുന്നത്.ഈ വീഡിയോ ട്വീറ്റ് ചെയ്ത ശേഷമാണ് റെയില്‍വേയുടെ അവസ്ഥ മന്ത്രി കാണണമെന്ന നിര്‍ദേശം ശബാന ട്വീറ്റ് ചെയ്തത്. മന്ത്രി പീയുഷ് ഗോയലിനു പുറമെ റെയില്‍വേ മന്ത്രാലയത്തെയും ശബാന ടാഗ് ചെയ്തിരുന്നു.
എന്നാല്‍ ശബാന ട്വീറ്റ് ചെയ്ത ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ മലേഷ്യയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതായിരുന്നു. ഇത് വിശദമാക്കിക്കൊണ്ട് റെയില്‍വേ മന്ത്രാലയം തന്നെ രംഗത്തു വന്നു. കോലാലംപൂരിലെ രാജ്സ് ബനാന റെസ്റ്റോറന്റില്‍ നിന്നുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. പത്രത്തില്‍ ഈ ഹോട്ടലിനെ കുറിച്ച് വന്ന വാര്‍ത്തയും, സിറ്റി കൗണ്‍സില്‍ ഈ ഹോട്ടല്‍ അടച്ചു പൂട്ടിയതായി കാണിച്ചുകൊണ്ടുള്ള വാര്‍ത്തയും മന്ത്രാലയം പങ്കുവച്ചതോടെയാണ് ശബാന മാപ്പു പറഞ്ഞത്.