ന്യൂഡൽഹി: ഇന്ന് ആരംഭിക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് മലയാളം കമന്ററിയുടെ അകമ്പടിയോടെ കാണാം. സോണി ഇഎസ്പിഎന്നിലാണ് മലയാളം കമന്ററിയോടെ മത്സരം സംപ്രേഷണം ചെയ്യുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലും സോണി ഇഎസ്പിഎൻ മത്സരം സംപ്രേഷണം ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് കമന്ററിയോടെ സോണി ടെൻ ടുവിലും, ഹിന്ദി കമന്ററിയോടെ സോണി ടെൻ ത്രീയിലും മത്സരം കാണാനാകും.
ചരിത്രത്തിൽ ആദ്യമായാണ് ഫുട്ബോൾ ലോകകപ്പ് മലയാളം കമന്ററിയോടെ സംപ്രേഷണം ചെയ്യുന്നത്. ഇതിന് മുൻപ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മലയാളം കമന്ററിയോടെ സംപ്രേഷണം ചെയ്തിരുന്നു.















