കോഴിക്കോട്: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ. കോഴിക്കോട് കപ്പക്കലിൽ മാസപ്പിറവി കണ്ടു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യമറിയിച്ചത്.
തെക്കൻ കേരളത്തിലും വെള്ളിയാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് പാളയം ഇമാമും അറിയിച്ചു.
ഒരുമാസം നീണ്ട വ്രതാരംഭത്തിനൊടുവിലാണ് വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടക്കും.