നോയ്ഡ : പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഡല്‍ഹിയില്‍ നോയിഡയ്ക്ക് അടുത്തുള്ള ഷോപ്പിംഗ് മാളിൽ രാവിലെയാണ് സംഭവം. ദാദ്രി സ്വദേശിനിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്. സമീപവാസിയായ കുല്‍ദീപ് സിംഗാണ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഷോപ്പിംഗ് മാളിൽ ജോലി ചെയ്യുന്ന യുവതി ടോയ്ലറ്റിലേക്ക് പോകും വഴി കുത്തികൊലപ്പെടുത്തുകയായിരുന്നു.നിരവധി തവണ കുത്തേറ്റ യുവതി സംഭവ സ്ഥലത്ത്വെച്ച് തന്നെ മരിച്ചു.
സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുല്‍ദീപ് സിംഗ് പിന്നീട് സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. യുവാവിന്റെ നില ഗുരുതരമാണ്. കാസ്ന പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.