കൊച്ചി: കൊച്ചി നാവിക സേനാ ആസ്ഥാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് (എം.ഇ.എസ്) ഓഫിസിലും ചീഫ് എഞ്ചിനീയറുടെ വസതിയിലും സി.ബി.ഐ നടത്തിയ റെയ്ഡില്‍ അഞ്ച് കോടി രൂപയും സ്വര്‍ണ്ണവും വജ്രങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ എം.ഇ.എസ് ചീഫ് എഞ്ചിനിയര്‍ രാകേഷ് കുമാര്‍ ഗാര്‍ഗിനെയും രണ്ട് കരാറുകാരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു. രാകേഷ് കുമാര്‍ ഗാര്‍ഗിന്റെ കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലെ ഓഫീസിലും വീട്ടിലുമാണ് റെയ്ഡ് നടത്തിയത്.
മിലിറ്ററി എഞ്ചിനീയറിങ് സര്‍വ്വീസ് ചീഫ് എഞ്ചിനിയറാണ് രാകേഷ് കുമാര്‍. കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.