കോട്ടയം: കെവിൻ വധക്കേസിൽ ഗാന്ധിനഗർ എസ് ഐ ആയിരുന്ന എം എസ് ഷിബു നിയമ ലംഘനം നടത്തിയെന്ന് ഏറ്റുമാനൂർ കോടതി. നീനുവിനെ കാണാനില്ലെന്ന ചാക്കോയുടെ പരാതിയിൽ എടുത്ത നടപടിക്കാണ് വിമർശനം. പരാതി ലഭിച്ചയുടൻ നീനുവിനെ കണ്ടെത്തി മജിസ്ട്രേട്ടിന് മുന്നിൽ എത്തിക്കണമായിരുന്നു.
ഇതിന് പകരം പൊലീസ് സ്റ്റേഷനിൽ കേസ് ഒത്ത് തീർപ്പാക്കാൻ ചാക്കോക്ക് ഒപ്പം ചേർന്ന് ശ്രമിച്ചു. നീനുവിനെ ഇരുപത്തിയഞ്ചാം തീയതി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.
ചാക്കോയുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും ഉത്തരവിൽ പറയുന്നു.