തൃശൂര്‍: തീവണ്ടിക്കുള്ളില്‍ പാമ്പിനെ കണ്ടെന്ന അഭ്യൂഹം. ഇതേ തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ മറ്റൊരു ബോഗിയിലേക്ക് മാറ്റിയതിനു ശേഷം തീവണ്ടി യാത്ര തുടര്‍ന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളത്തേക്കു പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് തൃശൂരിലെത്തുന്നതിനു മുന്‍പായിരുന്നു പാമ്പിനെ കണ്ടെന്ന രീതിയിലുള്ള വാര്‍ത്ത പരന്നത്. തുടര്‍ന്ന് തൃശൂരിലെത്തിയതിനു ശേഷം സംഭവം റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു.
ചെറിയ പാമ്പാണെന്നാണ് യാത്രക്കാര്‍ പറഞ്ഞത്. യാത്രക്കാരെ മാറ്റിയതിനു ശേഷം ബോഗി മുഴുവന്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പാമ്പിനെ കണ്ടെന്നു പറഞ്ഞ ബോഗി പൂര്‍ണമായും അടച്ചതിനു ശേഷം യാത്ര ആരംഭിച്ചു. ബോഗി കൂടുതല്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.