ന്യൂഡൽഹി ; രാജ്യത്ത് മതത്തിന്റെ പേരിൽ വിഭാഗീയത വളർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ശശി തരൂർ ഇന്ത്യ ഹിന്ദു പാകിസ്ഥാൻ എന്ന പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നിർമ്മല സീതാരാമന്റെ പ്രതികരണം.
മതത്തിന്റെ പേരിൽ കോൺഗ്രസ് നടത്തുന്നത് അപകടകരമായ രാഷ്ട്രീയമാണ്. വർഗ്ഗീയ ചേരിതിരിവുണ്ടാക്കി വിഭജന കാലത്തെ അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് വർഗ്ഗീയ ചേരിതിരിവ് ഉണ്ടായാൽ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസിന് ഒഴിഞ്ഞു മാറാനാകില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.