തേഞ്ഞിപ്പലം : ദേശീയ പാതയിൽ പാണമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ചേലേമ്പ്ര പാറയിൽ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗൻ കാറാണ് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു പ്രാഥമിക കാരണമെന്നാണ് നിഗമനം.
ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. പുക കണ്ടയുടൻ യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കോഴിക്കോട് നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.
https://youtu.be/VCwHbBrQZro