ഡെറാഡൂൺ : അശ്ളീല വീഡിയോയുടെ സ്വാധീനത്തിൽ അഞ്ചു സ്കൂൾ കുട്ടികൾ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. ഡെറാഡൂണിലെ സാഹസ്പൂരിലാണ് സംഭവം. കുട്ടികളെ അറസ്റ്റ് ചെയ്ത് ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.
9 വയസ്സു മുതൽ 14 വരെ പ്രായമുള്ളവരാണ് കുറ്റം ചെയ്തത്. എട്ടുവയസ്സുകാരിയെ പ്രലോഭിപ്പിച്ച് ഒരു വീട്ടിലെത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രണ്ടു ദിവസങ്ങൾക്ക് മുൻപേ ഇവർ ഗൂഢാലോചന നടത്തിയിരുന്നു. കുട്ടി വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്ന സാഹചര്യം മുതലാക്കിയാണ് ഇവർ കുറ്റകൃത്യം നടത്തിയതെന്ന് സാഹസ്പൂർ എസ്.എഐ നരേഷ് റാത്തോർ പറഞ്ഞു.
പോക്സോ നിയമ പ്രകാരമാണ് കേസെടുത്തത്. മൊബൈലിൽ അശ്ളീല വീഡിയോ കാണിച്ച ആളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരയാക്കപ്പെട്ട പെൺകുട്ടിയ്ക്ക് കൗൺസലിംഗ് നൽകിയതായി പൊലീസ് വ്യക്തമാക്കി.