World

പാകിസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ലാഹോര്‍ : പാകിസ്ഥാനില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. രാജ്യത്തെ സിന്ധ്, ബലൂചിസ്ഥാന്‍, പഞ്ചാബ്, ഖൈബര്‍ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. 70 സീറ്റുകള്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി സംവരണം ചെയ്തിരിക്കയാണ്. ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 3765 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. 85,000 പോളിങ് സ്റ്റേഷനുകളാണ് രാജ്യത്തുടനീളമായി ഒരുക്കിയിരിക്കുന്നത്. 110ഓളം രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് മത്സര രംഗത്തുള്ളത്. ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് 30 എണ്ണം മാത്രമാണ്.

141 സീറ്റുള്ള പഞ്ചാബാണ് തെരഞ്ഞെടുപ്പിലെ നിര്‍ണായക സംസ്ഥാനം. നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്നിന്റെ ശക്തി കേന്ദ്രമായിരുന്ന പഞ്ചാബില്‍ ഇത്തവണ പലരും കൂറുമാറി ഇമ്രാന്‍ ഖാന്റെ തെഹ്‌രീഖെ ഇന്‍സാഫില്‍ ചേര്‍ന്നത് ഷെരീഫിന് തിരിച്ചടിയാണ്. സിന്ധ് പ്രവിശ്യയില്‍ ബിലാവല്‍ ഭൂട്ടോയുടെ പി.പി.പിക്കാണ് മുന്‍തൂക്കം.

രാത്രി എട്ടു മണിയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും.

97 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close