കൊൽക്കത്ത : പശ്ചിമബംഗാളിന്റെ പേര് മാറ്റാൻ നിയമസഭാ തീരുമാനം.നിലവിലെ പശ്ചിമബംഗാൾ എന്ന പേര് ‘ബംഗ്ലാ’ എന്നാക്കി മാറ്റാനാണ് തീരുമാനം. തീരുമാനം അംഗീകാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിനയച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ പേര് ബംഗ്ലാ എന്നതിലേക്ക് മറ്റും.
2016 ആഗസ്റ്റിലാണ് പശ്ചിമബംഗാൾ സർക്കാർ, സംസ്ഥാനത്തിന് പുതിയ മൂന്നു പേരുകൾ നിർദേശിച്ചത്.എന്നാൽ ഇത് ആഭ്യന്തര മന്ത്രാലയം നിരസിച്ചിരുന്നു. 2018 സെപ്തംബറിൽ ‘ബംഗ്ലാ’ എന്ന ഒരു പേര് നിർദേശിക്കുകയും ഇന്നത്തെ നിയമസഭയിൽ അത് പാസ്സാക്കുകയും ചെയ്തു.