കൊച്ചി: ഹിന്ദുത്വം ബിജെപിയുടെ ആത്മാവാണെന്നും അതില്‍ വെള്ളം ചേര്‍ക്കില്ലെന്നും നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുമെന്നും, കേരളത്തിന്റെ മണ്ണ് ബിജെപിക്കു പാകമായെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന് പിള്ള. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപി സ്വീകരിക്കാന്‍ പോകുന്ന നയങ്ങള്‍ വ്യക്തമാക്കിയായിരുന്നു മാധ്യമ പ്രവര്‍ത്തകരുമായുള്ള മുഖാമുഖം.
തത്വാധിഷ്ഠിതവും തന്ത്രാധിഷ്ഠിതവുമായ നിലപാടു സ്വീകരിക്കും. ഹിന്ദുത്വം ഭാരതത്തിന്റെ പൈതൃകം ആണെന്നും ,അഖണ്ഡ ഭാരതം എന്നത് സാംസ്കാരിക പൈതൃകം ആണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വ ധര്‍മ്മ സമ ഭാവനയാണ് ബിജെപിയുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.