കശ്മീര്‍: കശ്മീരിലെ സോപോര്‍ ജില്ലയിലെ ദൃസു ഗ്രാമത്തില്‍ സുരക്ഷസേനയും ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടവര്‍.
ഭീകരര്‍ ഒളിച്ചിരിക്കുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.തുടര്‍ന്ന് ഇൗ സ്ഥലം സൈന്യം വളയുകയായിരുന്നു. സുരക്ഷാസേന എത്തിയതോടെ ഭീകരവാദികള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. മേഖലയില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.