India

അനധികൃത അറവു ശാലയിൽ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ : പശുക്കുട്ടികൾ കൈകാൽ കൂട്ടിക്കെട്ടിയ നിലയിൽ : വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകനെ ആക്രമിച്ചു

ബംഗലുരു: കര്‍ണാടകയില്‍ രാംനഗര്‍ ജില്ലയില്‍ കൊഡിപല്ല്യയില്‍ അനധികൃത അറവുകാലയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം. ക്രൂരമായ രീതിയില്‍ കെട്ടിയിട്ടിരുന്ന പശുക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം. അനധികൃത അറവുശാലക്കുള്ളില്‍ നിറയെ മൃഗങ്ങളുടെ എല്ലും ശരീര അവശിഷ്ടങ്ങളും ചോരയുമെല്ലാം തളം കെട്ടി കിടന്നിരുന്നു. തീരെ വൃത്തിയില്ലാത്ത അന്തരീക്ഷത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് പുറമെ ജനിച്ച് അധികദിവസമാകാത്ത പശുക്കുട്ടികളെയാണ് ദിവസവും ഇവിടെ കശാപ്പ് ചെയ്തു കൊണ്ടിരുന്നത്. പശുക്കുട്ടികളെ കൊല്ലാന്‍ കര്‍ണാടകയില്‍ നിയമമില്ല.  സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങള്‍ക്ക് അറവുശാലയിലേക്ക് കയറുന്നതിന് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ പൊലീസ് സേന ഇല്ലെന്നതായിരുന്നു പൊലീസിന്റെ വാദം. തൊട്ടടുത്ത ദിവസം കൂടുതല്‍ പൊലീസ് സേനാംഗങ്ങളെ സുരക്ഷക്കായി എത്തിക്കാമെന്നും ഡിഎസ്പി പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് സേനയുടെ നിര്‍ദേശപ്രകാരം തൊട്ടടുത്ത ദിവസം മൃഗസംരക്ഷണ സേനയിലെ ഉദ്യോഗസ്ഥക്കൊപ്പം രണ്ട് പൊലീസുകാരും ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ടറുമാണ് റെയ്ഡ് നടക്കുന്ന സ്ഥലത്തെത്തിയത്.

എന്നാല്‍ സ്ഥലത്ത് ഒരു അറവുശാല നടത്തിയതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. സ്ഥലത്ത് നിന്ന് എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്തിരുന്നു. റെയ്ഡ് നടക്കുന്ന വിവരം പൊലീസില്‍ നിന്ന് തന്നെ അറവ്ശാലയിലെ ആളുകള്‍ക്ക് ലഭിച്ചിരുന്നു. സ്ഥലത്താകെ നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന് അപ്പുറത്ത് നിന്ന് മാറി മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതിന് പുറമെ പശുക്കുട്ടികളെയും മറ്റും കാലുകള്‍ അനങ്ങാനാകാത്ത രീതിയില്‍ കെട്ടി ഇട്ടിരിക്കുകയായിരുന്നു. അവക്ക് ശബ്ദമുണ്ടാക്കാനോ അനങ്ങാനോ ആകാത്ത രീതിയിലാണ് ബന്ധിച്ചിരുന്നത്. 71ഓളം പശുക്കുട്ടികളെയാണ് ഇവിടെ നിന്നും രക്ഷപെടുത്തിയത്.

പശുക്കിടാങ്ങളെ രക്ഷിക്കുന്നത് കണ്ടതോടെ അറവ്ശാലയിലെ ആളുകള്‍ കൂട്ടമായെത്തി പ്രതിഷേധിക്കുകയായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ ഇവരോട് കാര്യം തിരക്കിയെങ്കിലും സംഘമായെത്തിയ ആളുകള്‍ ഇയാളെ കൂട്ടമായി ആക്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് മാദ്ധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചത്. ഇയാള്‍ക്ക് നേരെ കല്ലുകളും എറിഞ്ഞു.

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗസിപീര്‍, ഖാസി, മുബാറക് ഖാന്‍, നൂര്‍,ഇംതിയാസ്, തബ്രേസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി വകുപ്പുകള്‍ 428, 429 പ്രകാരമാണ് കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. മൃഗങ്ങളെ അനധികൃതമായി കശാപ്പ് ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസ്. എന്നാല്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ സംഭവത്തില്‍ കേസ് നല്‍കിയിട്ടില്ല.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close