ശ്രീനഗർ : ജമ്മു കശ്മീരിൽ ദേശീയതയിലേക്ക് ചേർന്നു നിൽക്കുന്നവരെ കൊന്നൊടുക്കുന്ന ഭീകരർക്കെതിരെ ജനവികാരം ശക്തമാകുന്നു. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഓഫീസർ പർവേസ് അഹമ്മദിനെ കൊലപ്പെടുത്തിയ ഭീകരർക്ക് താക്കീതായി മകൻ സാഹിലിന്റെ വാക്കുകൾ തരംഗമാകുന്നു.
അച്ഛനെപ്പോലെ ഞാനും ഒരു സൈനികനാകും. എന്റെ അച്ഛനെ വധിച്ചവരോട് പ്രതികാരം ചെയ്യും . എന്റെ അച്ഛന്റെ വീരമൃത്യു ഒരിക്കലും വ്യർത്ഥമാകില്ല . പർവേസ് അഹമ്മദിന്റെ മകൻ സാഹിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശ്രീനഗറിലെ ബത്മാലൂ മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് പർവേസ് അഹമ്മദ് വീരമൃത്യു വരിച്ചത് . ജമ്മു കശ്മീർ പൊലീസിലെ ഭീകര വിരുദ്ധ വിഭാഗം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഓഫീസറായിരുന്നു അദ്ദേഹം