ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു. ജലനിരപ്പ് 1599.20 അടിയില്‍ എത്തിയതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. 1599.59 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 12.50 ക്യുമെക്സ് ജലമാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്.
ഷട്ടറുകള്‍ തുറന്നതോടെ മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.