തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം വേണ്ട രീതിയില്‍ ഏകോപിപ്പിച്ചില്ലെന്ന് ആരോപിച്ച് റവന്യൂ സെക്രട്ടറി പി എച്ച് കുര്യന് മുഖ്യമന്ത്രിയുടെ ശാസന. റിലീഫ് കമ്മീഷണര്‍ കൂടിയാണ് പി.എച്ച്.കുര്യന്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ശാസന. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകനയോഗത്തിലാണ് സംഭവം.
ഹെലികോപ്റ്ററിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം വൈകി. ഇതിനായി 10 മണിയാകാന്‍ നോക്കിയിരിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മഴ കുറഞ്ഞെങ്കിലും പതിനായിരക്കണക്കിന് പേരാണ് പല മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി നല്‍കിയിരുന്ന നമ്പറുകള്‍ കിട്ടുന്നില്ലെന്നും ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നില്ലെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു.
നേരത്തെ തന്നെ രക്ഷാപ്രവര്‍ത്തനം ഏകോപനത്തില്‍ പാളിച്ചകള്‍ ഉണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇന്ന് നടന്ന ഉന്നത തല യോഗത്തില്‍ പി എച്ച് കുര്യനെ മുഖ്യമന്ത്രി ശാസിച്ചത്.