അലഹബാദ്: ദുരൂഹസാഹചര്യത്തില്‍ ഒരു വീടിനുള്ളിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനേയും ഭാര്യയേയും മൂന്ന് പെണ്‍മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അലഹബാദിലെ ദുമംഗജിലാണ് സംഭവം.
വീട് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗൃഹനാഥന്റെ മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിലും ഒരു പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിലും മറ്റൊരാളുടേത് അലമാരയിലും മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം മുറിക്കുള്ളിലുമാണ് കണ്ടെത്തിയത്.
ഗൃഹനാഥന് മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.