തിരുവനന്തപുരം ; പ്രളയസമയത്ത് ജർമ്മനിയിൽ പോയ മന്ത്രി രാജുവിന് പാർട്ടിയുടെ പരസ്യശാസന. സംസ്ഥാനം പ്രളയത്തിൽ മുങ്ങുമ്പോൾ വിദേശയാത്ര വേണമോയെന്ന് മന്ത്രിയ്ക്ക് ഒരാവർത്തി ചിന്തിക്കാമായിരുന്നു.അതിനുള്ള ഔചിത്യം അദ്ദേഹം കാണിച്ചില്ല,പാർട്ടി വിലയിരുത്തി.
ഔദ്യോഗിക പരിപാടികൾക്കല്ലാതെ ഇനി സിപിഐ മന്ത്രിമാർ വിദേശത്തേക്ക് പോകരുതെന്ന തീരുമാനവും കൈക്കൊണ്ടതായി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
വിദേശത്തേയ്ക്ക് പോകാനുള്ള നടപടി ക്രമങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു.ഒരു മാസം മുൻപ് തന്നെ പാർട്ടിയുടെ അനുമതി തേടിയിരുന്നു.എന്നാൽ പ്രളയ ബാധിത സാഹചര്യത്തിൽ യാത്ര മാറ്റിവയ്ക്കാനുള്ള ഔചിത്യം അദ്ദേഹം കാണിക്കണമായിരുന്നു.അത് ഉണ്ടായില്ലെന്നും പാർട്ടി വിലയിരുത്തി. മന്ത്രി രാജു വിദേശയാത്രയോടനുബന്ധിച്ച് നൽകിയ വിശദീകരണവും പാർട്ടി തള്ളിക്കളഞ്ഞു.