ചെന്നൈ : കോയമ്പത്തൂരിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ എൻ.ഐ,എ റെയ്ഡ്. ഹിന്ദു മുന്നണി നേതാവ് ശശികുമാറിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നടത്തുന്ന എൻ.ഐ.എ സംഘമാണ് റെയ്ഡ് നടത്തുന്നത്.
2016 സെപ്റ്റംബർ 22 നാണ് ഹിന്ദുമുന്നണി നേതാവ് ശശികുമാർ കൊല്ലപ്പെട്ടത്. ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളായ സയ്യദ് അബു താഹിർ , സദ്ദാം ഹുസ്സൈൻ , സുബൈർ , മൊഹമ്മദ് മുബാറക്ക് തുടങ്ങിയവരാണ് കേസിലെ പ്രതികൾ.
യുഎപിഎ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.