ന്യൂഡല്‍ഹി: വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീം കോടതി. സമയം നഷ്ടപ്പെടുത്തുന്ന ഇത്തരം ഹര്‍ജികള്‍ ഒഴിവാക്കണമെന്നും കോടതി വാക്കാല്‍ പറഞ്ഞു. കേരളത്തിലെ പ്രളയ ദുരന്തത്തെ തുടര്‍ന്ന് വിദേശ സഹായം ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍ കേന്ദ്രം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതേ ആവശ്യം ഉന്നയിച്ച് സിപിഎം നേതാവും എം പിയുമായ ബിനോയ് വിശ്വവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
നിയമപരമായി കോടതിയ്ക്ക് ഈ വിഷയത്തില്‍ ഇടപെടാനാവില്ലെന്നും, വിഷയം കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നയത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ സഹായം സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ മറുപടി. വിദേശ കാര്യ നയത്തില്‍ ഇടപെടാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.