തിരുവനന്തപുരം: പികെ ശശി എംഎല്‍എക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വനിത കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. പികെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ കമ്മീഷന് അന്വേഷിക്കും. പാര്‍ട്ടിക്ക് കിട്ടിയ പരാതി പൊലീസിന് കൈമാറണോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ജെസഫൈന്‍ പറഞ്ഞു.
പാര്‍ട്ടിയും വനിത കമ്മീഷനും രണ്ടും രണ്ടാണ്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതികളനുസരിച്ച് അവര്‍ അത് കൈകാര്യം ചെയ്യും. ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമേ വനിത കമ്മീഷന് കേസെടുക്കാന്‍ സാധിക്കുകയുള്ളു. യുവതിക്ക് വേണമെങ്കില്‍ പൊലീസില്‍ പരാതി നല്‍കാമായിരുന്നു അവര്‍ അത് ചെയ്തില്ലെന്നും ജോസഫൈന് പറഞ്ഞു.