ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ കോമാളി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവു. തെലങ്കാന നിയമസഭ പിരിച്ചുവിട്ടതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പാരമ്പര്യവും അനന്തരാവകാശമായി ലഭിച്ചയാളാണ് രാഹുല്‍. കോൺഗ്രസ് പ്രചരണത്തിനായി രാഹുൽ എത്രത്തോളം സംസ്ഥാനത്ത് എത്തുന്നുവോ അത്രത്തോളം തങ്ങളുടെ വിജയം അനായാസമാകും.
എല്ലാവര്ക്കും അറിയാം രാഹുല്‍ ഗാന്ധിയാണ് രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്ന്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ പോയി കെട്ടിപ്പിടിച്ചതും അതിന് ശേഷം കണ്ണിറുക്കിയതും രാജ്യം മുഴുവന്‍ കണ്ടതാണ്.