തിരുവനന്തപുരം ; കെ എസ് ആർ ടി സി എംഡിയായി താൻ ചുമതലയേറ്റ ശേഷം ബസുകള്‍ വാടകയ്ക്ക് എടുത്തിട്ടില്ലെന്നും പിന്നെങ്ങനെ കമ്മിഷന് വാങ്ങുമെന്നും ടോമിന് ജെ. തച്ചങ്കരി .
സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി അയച്ച കത്തിലാണ് തച്ചങ്കരി ഇക്കാര്യം പറഞ്ഞത്.
തച്ചങ്കരി ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തുന്നത് കമ്മിഷന് വാങ്ങാനാണെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍ പന്ന്യന്‍ രവീന്ദ്രന് ആരോപിച്ചിരുന്നു.
താന്‍ വന്നതിനുശേഷം ബസുകള്‍ വാടകയ്ക്ക് എടുത്തിട്ടില്ല,പിന്നെങ്ങനെ കമ്മിഷന് വാങ്ങും. രവീന്ദ്രന് തന്റെ എല്ലാ തീരുമാനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് അനുസരിച്ചാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വേദന ഉണ്ടാക്കുന്നു.
എല്‍ഡിഎഫ് നിയമിച്ച ഉദ്യോഗസ്ഥനായ താന്‍ സര്‍ക്കാര്‍ നയമല്ല നടപ്പിലാക്കുന്നതെങ്കില്‍ അതു ചൂണ്ടിക്കാണിക്കേണ്ടത് പൊതുയോഗത്തിലല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തിലാണെന്നും തച്ചങ്കരി കത്തിൽ പരാമർശിച്ചു.