ഇ.സി.ജി. അളക്കാവുന്ന ആദ്യ വാച്ചെന്ന വിശേഷണവുമായുള്ള പുതിയ ആപ്പിള്‍ വാച്ചും ആദ്യ ഡ്യുവല്‍ സിം മോഡലുമായി പുതിയ ഐഫോണുകളും അവതരിപ്പിച്ച് ആപ്പിള്‍. കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ മൂന്നു പുതിയ ഐഫോണ്‍ മോഡലുകളാണ് അവതരിപ്പിച്ചത്. പുതിയ ഐഫോണ്‍ മോഡലുകള്‍ ഇവയായാണ് ഐഫോണ്‍ Xs, ഐഫോണ്‍ Xs മാക്‌സ്, ഐഫോണ്‍ XR ( iPhone Xs, iPhone Xs Max, iPhone XR). ആപ്പിള്‍ Xs, ആപ്പിള്‍ Xs മാക്‌സ് എന്നീ ഫോണുകളിലാണ് ഡ്യൂവല്‍ സിം സംവിധാനം ആപ്പിള്‍ നല്‍കുന്നത്.
https://www.youtube.com/watch?v=9m_K2Yg7wGQ
ഇ.സി.ജി. പരിശോധിക്കാനുള്ള സംവിധാനമുള്ള ലോകത്തിലെ ആദ്യ വാച്ചാണ് ആപ്പിള്‍ വാച്ച് സീരിസ് 4. ഇതിന്റെ പിന്നില്‍ ഘടിപ്പിച്ച ഇലക്ട്രോഡിലൂടെ വാച്ച് ഇലക്ട്രോ കാര്‍ഡിയോഗ്രാമായി പ്രവര്‍ത്തിക്കും. ഹൃദയമിടിപ്പ് കുറഞ്ഞാലും ഹൃദയതാളത്തില്‍ അസാധാരണത്വമുണ്ടായാലും മുന്നറിയിപ്പ് തരാനുള്ള ഫീച്ചറുകള്‍ ഇതിലുണ്ടാകും. പഴയ മോഡലില്‍നിന്ന് 30 ശതമാനം വലുപ്പം കൂടിയ സ്‌ക്രീന്‍. വേഗമേറിയ 64 ബിറ്റ് ഡ്യുവല്‍ കോര്‍ പ്രോസസര്‍ എന്നിവയെല്ലാം പ്രത്യേകതകളാണ്. 399 ഡോളറാണ് വില.
പുതിയ ഐഫോണുകള്‍
ഐഫോണ്‍ XS (5.8 ഇഞ്ച് ഡിസ്‌പ്ലേ) വില 999 ഡോളര്‍ (71,813 രൂപ)
ഐഫോണ്‍ XS മാക്‌സ് (6.5 ഇഞ്ച് ഡിസ്‌പ്ലേ) വില 1099 ഡോളര്‍ (79,002 രൂപ)
ഐഫോണ്‍ XR (6.1 ഇഞ്ച് എല്‍.സി.ഡി. ഡിസ്‌പ്ലേ) വില 749 ഡോളര്‍ (53,842 രൂപ)
https://www.youtube.com/watch?v=6EiI5_-7liQ















