കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്ററ് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരംഭിച്ച സമരം ഇന്ന് ഏഴാദിവസം. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ നിന്ന് നിരവധി പേരാണ് സമരത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് സേവ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. അതേസമയം സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാട് തുടരുമ്പോഴും അറസ്ററ് ഉണ്ടാകും വരെ സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.