ന്യൂഡൽഹി : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷങ്ങൾക്കായുള്ള ലോഗോ പുറത്തിറക്കി. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ലോഗോ പ്രകാശനം ചെയ്തത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ്മ, സാംസ്കാരിക വകുപ്പ് സെക്രട്ടറി അരുൺ ഗോയൽ എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ വെബ് പോർട്ടലും (http://gandhi.gov.in) രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.ജനങ്ങളിൽ നിന്ന് രൂപകല്പനകൾ സ്വീകരിച്ചാണ് ലോഗോ തെരഞ്ഞെടുത്തത്. ട്രെയിനുകളിലും എയർ ഇന്ത്യ വിമാനങ്ങളിലും ലോഗോ പ്രദർശിപ്പിക്കും. സർക്കാർ വകുപ്പുകളിലും ലോഗോ പ്രദർശിപ്പിക്കും.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ലോകമെങ്ങും നടത്തുന്ന പരിപാടികൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ട്.2018 ഒക്ടോബർ 2 നു തുടങ്ങുന്ന വാർഷികാഘോഷം രണ്ടു വർഷം നീണ്ടു നിൽക്കും.