രാജ്കോട്ട്: ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 11 സിംഹങ്ങളാണ് ചത്തത്. ഇതിന്റെ കാരണം വ്യക്തമല്ല. ചത്ത് വീണ സിംഹങ്ങളെ പോസ്റ്റ്മോര്‍ട്ടത്തിനായി ജുനഗഡ് മൃഗാശുപത്രിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
സിംഹങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഉണ്ടാകുന്ന മുറിവുകളാണ് ഇവയില്‍ മിക്ക സിംഹങ്ങളുടേയും മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൃത്യമായ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കണ്ടെത്താനാകു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ചത്ത് വീഴുന്ന സിംഹങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. 2015ലെ സെന്‍സസ് പ്രകാരം 520 സിംഹങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.