കോഴിക്കോട് ; ബിഷപ്പ് ഫ്രാങ്കൊ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നയിച്ച കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയ നടൻ ജോയ് മാത്യൂവിനെതിരെ പൊലീസ് കേസ്.
149,147 വകുപ്പുകൾ പ്രകാരം അന്യായമായ സംഘം ചേരൽ,കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.മിഠായി തെരുവിൽ പ്രകടനം, നടത്തിയ ജോയ് മാത്യൂ അടക്കം കണ്ടാലറിയാവുന്ന 250 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മിഠായി തെരുവ് പ്രകടന വിരുദ്ധ പ്രദേശമാണേന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കന്യാസ്ത്രീക്ക് നീതിക്ക് ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോഴിക്കോട്ടെ സാംസ്കാരിക കൂട്ടയ്മ പ്രകടനം നടത്തിയത്. കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.