തൃശൂർ : കേരളവർമ്മ കോളേജിലെ എൻഡോവ്മെന്റ് വിതരണം തടഞ്ഞ എസ്.എഫ്.ഐ ഫാസിസത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഏഴു വർഷമായി നടന്നു വന്ന എൻഡോവ്മെന്റ് വിതരണമാണ് എബിവിപിക്കാരന്റെ പേരിൽ എൻഡോവ്മെന്റ് ഉണ്ടെന്ന വാദമുയർത്തി എസ്.എഫ്.ഐ തടഞ്ഞത്.
കേരള വർമ്മ കോളേജിലെ മുൻ ചെയർമാനും എബിവിപി നേതാവുമായിരുന്ന ശ്യാം . പി. മേനോന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഏർപ്പെടുത്തിയ പുരസ്കാരമാണ് എസ്.എഫ്.ഐയെ വിറളി പിടിപ്പിച്ചത്. കഴിഞ്ഞ ഏഴു വർഷങ്ങളായി നടന്നിരുന്ന ചടങ്ങാണ് തടഞ്ഞത്. ശ്യാമിന്റെ പേരിലുള്ള എൻഡോവ്മെന്റിനൊപ്പം മറ്റ് എൻഡോവ്മെന്റുകളുടെ വിതരണവും നടന്നില്ല.
വിവിധ വ്യക്തികളുടെ പേരിലുള്ള 87 എൻഡോവ്മെന്റുകളുടെ വിതരണമാണ് മുടങ്ങിയത്. ശ്യാമിന്റെ പേരിൽ 19 എൻഡോവ്മെന്റുകൾ ഉണ്ടായിരുന്നു. 17 ഡിപ്പാർട്ട്മെന്റുകളിൽ ഉന്നത വിജയം നേടിയവർക്കും രണ്ട് സ്പോട്സ് ഇവന്റുകളിൽ നേട്ടം കൈവരിക്കുന്നവർക്കുമായിരുന്നു ഇത് നൽകാറുള്ളത്. 2011 മുതൽ ഇത് നൽകി വരുന്നുണ്ട്.
ശ്യാമിന്റെ പേരിലുള്ള എൻഡോവ്മെന്റ് വിതരണം ചെയ്യരുതെന്ന് എസ്.എഫ്.ഐക്കാർ ആവശ്യപ്പെട്ടതോടെ വിതരണം പ്രതിസന്ധിയിലാവുകയായിരുന്നു. മന്ത്രി കെടി ജലീലും ദേവസ്വം ബോർഡ് പ്രസിഡന്റ് എം കെ സുദർശനനും ഇടപെട്ടെങ്കിലും എസ്.എഫ്.ഐക്കാർ വഴങ്ങിയില്ല . ഒടുവിൽ എൻഡോവ്മെന്റ് വിതരണം മാറ്റിവയ്ക്കുകയായിരുന്നു. എൻഡോവ്മെന്റ് വാങ്ങാൻ എത്തിയ വിദ്യാർത്ഥികൾ നിരാശരായി മടങ്ങി.
അതേസമയം കേരള വർമ്മയിലെ മിടുക്കനായ വിദ്യാർത്ഥിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് വിതരണം തടഞ്ഞത് എസ്.എഫ്.ഐയുടെ ഫാസിസ്റ്റ് നയം തുറന്നുകാണിക്കുന്നതാണെന്ന് മറ്റ് വിദ്യാർത്ഥികളും അദ്ധ്യാപകരും ശ്യാമിന്റെ സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു.
ശ്യാമേ… നിന്റെ മരണം പോലും അവരെ ഭയപ്പെടുത്തുന്നല്ലോഞാൻ പഠിച്ച കേരളവർമ്മ കോളേജിൽ എല്ല വർഷവും ഓഗസ്റ്റ് 11 ന് സ്ഥാപക…
Posted by Balu Balettan on Monday, September 24, 2018