തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണ് കെ.എസ്.ആര്.ടി.സി തൊഴിലാളികളെ അനിശ്ചിത കാല സമരത്തിലേക്ക് തള്ളിവിടുന്നതെന്ന ആരോപണവുമായി ഭരണപക്ഷ അനുകൂല തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി.
ഇടത്പക്ഷ സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സിയില്‍ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്നാണ് എഐടിയുസിയുടെ ആരോപണം. ടോമിന് ജെ. തച്ചങ്കരി ഏത് സ്ഥാനത്തിരുന്നാലും സര്‍ക്കാരിനെതിരാണ്. കെ.എസ്.ആര്.ടി.സിയിലെ തൊഴിലാളികളെ സര്‍ക്കാരിനെതിരെ തിരിക്കുക എന്നതാണ് തച്ചങ്കരിയുടെ ലക്ഷ്യം. കെ.എസ്.ആര്.ടി.സിയുടെ എം.ഡി സ്ഥാനത്ത് തച്ചങ്കരിയെ പ്രതിഷ്ഠിച്ചത് സ്ഥാപനത്തിന്റെ പതനത്തിനാണെന്നും എ.ഐ.ടി.യു.സി ആരോപിക്കുന്നു.
അതേസമയം സര്‍ക്കാരിന്റെ നയങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പാന്‍ ശ്രമിക്കുന്ന മാനേജ്മെന്റിനെതിരായി ഒക്ടോബര്‍ 2ന് അര്‍ധരാത്രി മുതല്‍ നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല പണിമുടക്കിന് യാതൊരു മാറ്റവും ഇല്ലെന്ന് കെഎസ്ടിഇയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി.രാഹുല്‍ പറഞ്ഞു.