കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുന്ന സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി പരാമര്‍ശം. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് നിര്‍ബന്ധിത സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പണം നല്കാന് ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല. സാലറി ചലഞ്ചിന് സമ്മതം അറിയിക്കുന്നവരുടെ വിവരങ്ങള്‍ മാത്രം പരസ്യപ്പെടുത്തിയാല്‍ പോരെ എന്നും, വിയോജിക്കുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു.
https://www.youtube.com/watch?v=L36cffKdwSQ
അതേസമയം ആരുടേയും അടുത്ത് നിന്ന് നിര്‍ബന്ധിത പിരിവ് നടത്തില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. സാലറി ചലഞ്ച് ചോദ്യം ചെയ്ത് എന്‍ജിഒ സംഘ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.