ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിന്‍റെ ഫൈനലിൽ ഇന്ത്യ, ഇന്ന് ബംഗ്ലാദേശിനെ നേരിടും. ദുബായിൽ വൈകിട്ട് അഞ്ചിനാണ് മത്സരം. ഏഴാം കിരീടം തേടിയിറങ്ങുന്ന ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് ഫൈനലാണിത്. ക്യാപ്‍റ്റൻ വിരാട് കോഹ് ലിക്ക് വിശ്രമം അനുവദിച്ചതിനാൽ, രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ തോൽവി അറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്
രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവരുടെ മികച്ച ഫോമാണ് ഇന്ത്യയുടെ കരുത്ത്. അതേസമയം, മികച്ച മധ്യനിര ബാറ്‍റിംഗും കരുത്തുറ്‍റ ബൗളിംഗുമുള്ള ബംഗ്ളാദേശ് കടുത്ത വെല്ലുവിളി ഉയർത്തും.
നിർണായക മത്സരത്തിൽ പാകിസ്ഥാനെ 37 റൺസിന് തോൽപ്പിച്ചാണ് ബംഗ്ളാദേശ് ഫൈനലിൽ ഇടം പിടിച്ചത്. എന്നാൽ, ഓപ്പണർ തമീം ഇക്ബാലിനും ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനും പരിക്കുമൂലം കളിക്കാൻ കഴിയാത്തത് അവർക്ക് തിരിച്ചടിയാണ്.















