കോട്ടയം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ കേസെടുത്തതിനെ സ്വാഗതം ചെയ്ത് പി സി ജോർജ്. ഉമ്മാക്കി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടന്നും നിയമപരമായി നേരിടുമെന്നും പി സി ജോർജ് കോട്ടയത്ത് പറഞ്ഞു.
കോട്ടയം പ്രസ് ക്ലബ്ബില്‍വച്ച് നടന്ന വാര്‍ത്താസമ്മേളനത്തിൽ കന്യാസ്ത്രീയെ അധിക്ഷേപിച്ച സഭവത്തിൽ ഇന്നലെയാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ഐപിസി 509 അനുസരിച്ച് കുറവിലങ്ങാട് പൊലീസാണ് ജോര്‍ജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിനെ സ്വാഗതം ചെയ്തെന്നും ഉമ്മാക്കി കാണിച്ച് തന്നെ പേടിപ്പിക്കെണ്ടന്നും പി സി ജോർജ് കോട്ടയത്ത് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചതിനെതിരയാണ് ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയെ പിന്തുണച്ച് സമരം നടത്തിയ കന്യാസ്ത്രീമാരെയും പി സി ജോര്‍ജ് അധിക്ഷേപിച്ചിരുന്നു.