35 ട്രെയിനുകൾകൂടി വാങ്ങാൻ ഖത്തർ റെയിൽ. ജപ്പാൻ കമ്പനിയായ കിൻകി ഷര്യോയുമായി ഇതു സംബന്ധിച്ച കരാറിൽ ഖത്തർ റെയിൽ ഒപ്പുവച്ചു.
ആദ്യഘട്ടത്തിനുശേഷം ദോഹ മെട്രോ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുമ്പോഴും ഈ ട്രെയിനുകൾ പ്രയോജനപ്പെടുത്തും.സമഗ്രമായ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിൽ ദോഹ മെട്രോ പദ്ധതി പ്രധാനപ്പെട്ടതാണെന്നു ഗതാഗത – വാർത്താ വിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി പറഞ്ഞു.
2022ൽ ലോകകപ്പ് ഫുട്ബോളിനു ഖത്തർ ആതിഥ്യം വഹിക്കുമ്പോൾ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ പുതിയ ട്രെയിനുകൾ എത്തുന്നതിലൂടെ സാധിക്കും.