കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇഞ്ചുറി ടൈമിൽ അടിച്ച ഗോളിലൂടെയാണ് മുംബൈ സമനില പിടിച്ചത്.
കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ് 24ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഹോളിചരൺ നർസാരിയാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി ഗോൾ നേടിയത്. പാഞ്ചാൽ ഭൂമിച്ചാണ് മുംവൈക്ക് വേണ്ടി അധിക സമയത്ത് ഗോൾ നേടിയത്.