കശ്മീര്‍: ജമ്മു കശ്മീരിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കശ്മീര്‍ മേഖലയില്‍ വോട്ട് ചെയ്യാനെത്തിയത് വെറും 3.4 ശതമാനം വോട്ടര്‍മാര്‍. 2.20 ലക്ഷം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. അതേസമയം ജമ്മുവില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. 78.6 ശതമാനം വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. 1.26 ലക്ഷം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
ജമ്മു കശ്മീരിലെ രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്നലെ നടന്നത്. ആകെ വോട്ടര്‍മാരില്‍ 31.3 ശതമാനം പേര് മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ കശ്മീര്‍ താഴ്വരയില് 8.3 ശതമാനം പേരും ജമ്മുവില്‍ 65 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. നാല് ഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20നാണ് വേട്ടെണ്ണല്‍.